പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി

Jaihind Webdesk
Wednesday, July 10, 2024

 

പത്തനംതിട്ട: കാപ്പാകേസ് പ്രതി ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.  പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. 2 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്. ഇയാൾക്കെതിരെ എക്സൈസ്  സംഘം കേസെടുത്ത് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മിൽ ചേര്‍ന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക്  മാലയിട്ടു സ്വീകരിച്ചത്. . നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്.