സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റിൽ

Jaihind Webdesk
Sunday, January 15, 2023

 

പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിത്ത പോലീസുകാരൻ അറസ്റ്റിൽ. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വെച്ച് സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കുകയായിരുന്നു. പത്തനംതിട്ട വനിത പോലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് പിന്നാലെ സജീഫ് ഖാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ സജീഫ് ഖാനെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.