പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Wednesday, December 25, 2024

 

ണ്ണൂർ: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. ഞായറാഴ്ച്ച ഉച്ചയോടെ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻ ക്ളേവിലാണ് സംഭവം. റിസോർട്ടിൽ ജീവനക്കാരൻ തീവെച്ചതിനാൽ രണ്ട് നായകൾ ചത്തു. ഇതിനു ശേഷം റിസോർട്ടിൽ നിന്നും ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂർ ഫയർഫോഴ്സ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ തീയണച്ചു.