ബിഹാറില്‍ വോട്ട് കൊള്ള അനുവദിക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചോദ്യങ്ങള്‍ക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ല. വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും പങ്കാളികളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്ര വന്‍ വിജയമെന്നും ജനങ്ങള്‍ സ്വയം യാത്രയില്‍ അണിചേരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.
വോട്ട് കൊള്ളയ്‌ക്കെതിരെ വലിയ വിമര്‍ശനവും പ്രതിഷേധങ്ങളുമാണ് രാജ്യത്തൊട്ടാകെ അലയടിക്കുന്നത്. ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ടര്‍ അധികാര്‍ യാത്ര’ എന്ന പ്രചാരണ മാര്‍ച്ച് 16 ദിവസത്തിനുള്ളില്‍ 20 ലധികം ജില്ലകളിലൂടെ കടന്നുപോകുകയും സെപ്റ്റംബര്‍ 1 ന് പട്നയില്‍ ഒരു റാലിയില്‍ അവസാനിക്കുകയും ചെയ്യും.