K MURALEEDHARAN| സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്ത്; കേരളം ഭരിക്കുന്നത് പിണറായി വിലാസം സര്‍ക്കാര്‍: കെ മുരളീധരന്‍

Jaihind News Bureau
Saturday, August 9, 2025

സര്‍ക്കാരിന്റെ ധൂര്‍ത്ത് ആണ് സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ മുരളീധരന്‍. സഖാക്കളുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് ഇഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാരല്ല പിണറായി വിലാസം സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ പോലും വിമര്‍ശനമുയര്‍ത്തുന്നു. ഇടതു സഹയാത്രികനായ ഡോക്ടറെ മോഷണക്കേസില്‍ പ്രതിയാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യം നശിപ്പിക്കാന്‍ മോഡി എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ തന്നെ പിണറായിയും ചെയ്യുന്നുവെന്നും ഇനിയുള്ള കാലം കട്ട് തിന്ന് ജീവിക്കുക എന്ന നയമാണ് സര്‍ക്കാര്‍ തുടരുന്നതെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.