തമിഴകത്ത് ഇനി സ്റ്റാലിന്‍ യുഗം ; അധികാരമേറ്റ് ഡി.എം.കെ സർക്കാർ

Jaihind Webdesk
Friday, May 7, 2021

 

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്റ്റാലിന്റെ കൂടെ 33 മന്ത്രിമാരും  അധികാരമേറ്റു. മറീനയിലെ അണ്ണാദുരൈ, കരുണാനിധി സമാധികളിലെത്തി മുഖ്യമന്ത്രിയും സഹമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മന്ത്രിസഭയുടെ ആദ്യയോഗം നിയമസഭാ മന്ദിരത്തില്‍ നടക്കും.  മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, സമത്വമക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.