തിരുവനന്തപുരം : ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ കുറവുകൾ മറച്ച് പിടിക്കാൻ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന്എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നെഹ്റു സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നെഹ്റു സെന്‍റർ ചെയർമാൻ എം.എം ഹസൻ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വത്തിന് അടിസ്ഥാന ഘടകം മതമാക്കിയതെന്തിനെന്നും വിവേകാനന്ദന്‍റെ ഹിന്ദുവിസമാണോ അമിത് ഷായുടെ ഹിന്ദുവിസമാണോ മോദി നടപ്പാക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചോദിച്ചു. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്ക് നേരെ നരനായാട്ട് നടത്തിയതിന് സന്ദേശം നൽകിയത് സംഘപരിവാറാണ്. വിദ്യാർത്ഥികൾ നടത്തിയത് ജാതിക്കും മതത്തിനും അതീതമായ ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എതിർപ്പിന്‍റെ മുനയുമായി വരുന്നവരെ ഗുണ്ടായിസം കൊണ്ടില്ലാതാക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. നാട്ടിൽ ഭീതി ജനിപ്പിച്ച് നാടിനെ തകർക്കാനാകില്ലെന്നും നാടിനെ വിഭജിക്കുന്ന രാഷ്ട്രീയം കോൺഗ്രസ് എന്ത് വില കൊടുത്തും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://youtu.be/kQo9AR-PBIM