മയൂഖ ജോണിയുടെ സുഹൃത്ത് പീഡനത്തിനിരയായെന്ന പരാതി ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

Jaihind Webdesk
Tuesday, June 29, 2021

തൃശൂർ  : ഒളിമ്പ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ചു എന്ന പരാതി തൃശൂർ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി പയസ് ജോർജ് അന്വേഷണത്തിന് നേതൃത്വം നൽകും. ഇതിനായി ഏഴ് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സുഹൃത്തിന്‍റെ പീഡനപരാതി, പൊലീസും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം.സി. ജോസഫൈനും അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മയൂഖ ജോണി ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു.