നൂറു ശതമാനം പരാജയപ്പെട്ട സംഗമമാണ് സർക്കാർ നടത്തിയതെന്നും കാലിയായ കസേരകൾക്ക് മുന്നിലാണ് ചർച്ചകൾ നടന്നതെന്നും എന്.കെ പ്രേമചന്ദ്രൻ എം പി. വൻവിജയമായിരുന്നു എന്ന് പറയാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മനക്കട്ടി സമ്മതിക്കണമെന്നും പ്രേമചന്ദ്രൻ. വരുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഈ ഇരട്ടത്താപ്പ് വിശ്വാസി സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷമെന്ന പേര് പറയാനുള്ള ധാർമികത പോലും ഇന്ന് സിപിഎമ്മിനില്ലെന്നും അയ്യപ്പ സംഗമത്തിനായി ലഭിച്ച നിക്ഷേപവും ചെലവും വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.