പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങൾ ബോധ്യപ്പെടുത്തുന്നത് ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ പ്രസക്തി

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്‍റെ പ്രസക്തിയാണ് പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങൾ ബോധ്യപ്പെടുത്തുന്നതെന്ന് പ്രൊഫസർ മാധവ് ഗാഡ്ഗിൽ. കൂടുതൽ ആഘാതങ്ങൾ ഇല്ലാതിരിക്കാനുള്ള മുൻകരുതലുകൾ ആണ് ഇനിയെങ്കിലും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു. പുത്തുമല ദുരന്തഭൂമി സന്ദർശിച്ചശേഷം, പശ്ചിമഘട്ട സംരക്ഷണവും വയനാടിൻറെ ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രഫസർ മാധവ് ഗാഡ്ഗിൽ മാധ്യമങ്ങളെ കണ്ടത്. ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവിക മരങ്ങളുടെ നാശവും , നീരൊഴുക്ക് തടസ്സപ്പെടുത്തിയതുമാണ് പുത്തുമല ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുത്തുമലയിൽ സംഭവിച്ചത് സാധാരണ മണ്ണിടിച്ചിൽ അല്ലെന്ന വിദഗ്ധരുടെ അഭിപ്രായം ഇപ്പോൾ വിശ്വസിക്കാനാകില്ല. ടെക്‌നിക്കൽ അറിവ് മാത്രമുള്ള വിദഗ്ധർ എന്തും എതും എഴുതി വിടുന്നവരാണ് എന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

പത്തുമല സന്ദർശിച്ച ശേഷം അദ്ധേഹം കൽപറ്റയിൽ സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും എന്ന സെമിനാറിലും അദ്ധേഹം പങ്കെടുത്തു.

ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന ദുരന്തമാണ് സംഭവിക്കുന്നത്, കൂടുതൽ ആഘാതം ഒഴിവാക്കാനായി ഇനിയെങ്കിലും മുൻകരുതലുകൾ സ്വീകരിക്കണം . തങ്ങളുടെ റിപ്പോർട്ട് പഠിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെ എന്നും സംരക്ഷിച്ചിട്ടുള്ളത് അതിനെ ആശ്രയിച്ച് ജീവിച്ചിട്ടുള്ള സാധാരണ ജനങ്ങളാണ്. എന്നാൽ ഭരണ കൂടത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള രാഷ്ട്രീയക്കാരാണ് കാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് . കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വ്യക്തമായ പരിസ്ഥിതി നയങ്ങൾ ഇല്ലെന്നും പ്രൊഫസർ ഗാഡ്ഗിൽ പറഞ്ഞു .

Comments (0)
Add Comment