പൊലീസ് ആസ്ഥാനത്തു നിന്ന് വിവരങ്ങൾ ചോര്‍ന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഡിജിപി

പൊലീസ് ആസ്ഥാനത്തു നിന്ന് വിവരങ്ങൾ ചോര്‍ന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഡി ജി പി ലോക് നാഥ് ബെഹ്റ. അന്വേഷണത്തിന് അനുമതി തേടി ഡി ജി പി സർക്കാരിന് ശുപാർശ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

ഡിജിപി ലോക്‌നാഥ് ബഹ്‌റയെ പ്രതിരോധത്തിലാക്കിയ രേഖകള്‍ ചോര്‍ന്നത് പൊലീസ് ആസ്ഥാനത്തു നിന്നു തന്നെയാണെന്നാണ് കണ്ടെത്തല്‍. പ്രതിസ്ഥാനത്തുള്ളത് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്നും സൂചനയുണ്ട് . ഡിജിപി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടത് അനുസരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ കേസെടുത്ത് അന്വേഷിക്കണമെന്നു ഡിജിപി സര്‍ക്കാരിന് നല്‍കിയ ശുപാർശയിൽ പറയുന്നു. പൊലീസിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ രേഖകളും നേരത്തേ പുറത്തു വന്നിരുന്നു.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചുള്ള രേഖകൾ ചോർന്നതും പോലീസ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ലോക്‌നാഥ് ബഹ്‌റ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ പോലീസിനെതിരായ ഗുരുതരമായ ക്രമക്കേടുകൾ പുറത്ത് വന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് സർക്കാർ നീങ്ങുന്നത്.

dgploknath behra
Comments (0)
Add Comment