അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡല്‍ഹി ഹൈക്കോടതി

Jaihind Webdesk
Friday, June 21, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡല്‍ഹി ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതു വരെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നല്‍കിയിരിക്കുകയാണ്. ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്തു കൊണ്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

മദ്യനയ കേസിൽ ജയിലിലായിരുന്ന അരവിന്ദ് കെജ്‌രിവാളിന്‌ ഡല്‍ഹി റോസ് അവന്യു കോടതിയാണ്  ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്ന് അറിയിച്ചിരുന്നു. മെയ് 10 മുതല്‍ ജൂണ്‍ 1 വരെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.