കണ്ണീരോടെ അമറിന് വിട നല്‍കി നാട്; കാട്ടാന ആക്രമണത്തില്‍ മരിച്ച അമറിന്‍റെ മൃതദേഹം കബറടക്കി

Monday, December 30, 2024

 

ഇടുക്കി: മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​മ​ർ ഇ​ലാ​ഹി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. രാ​വി​ലെ 8.30ന് ​മു​ള്ള​രി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ലാണ് അമറിനെ കബറടക്കിയത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ​ര്‍ ഇ​ലാ​ഹി (23) മ​രി​ച്ച​ത്. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ തേ​ക്കി​ന്‍ കൂ​പ്പി​ല്‍ മേയാൻ വിട്ട പശുവിനെ  അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മ​റിനെ തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഡി​ഗ്രി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി താ​ത്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു അ​മ​ര്‍. ദാരുണമായ സംഭവത്തിന് പിന്നാലെ മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്ന ശക്തമായ ആവശ്യവുമായി  നാട്ടുകാര്‍ രംഗത്ത് വന്നു. സോളാർ വേലി സ്ഥാപിക്കൽ, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു.