ജമ്മുകശ്മീര്‍ ജനത കാത്തിരുന്ന ദിവസം വന്നെത്തി; ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.സി വേണുഗോപാല്‍

Wednesday, September 18, 2024

ഡല്‍ഹി: ഒരു ദശാബ്ദത്തിലേറെയായി ജമ്മുകശ്മീരിലെ ജനങ്ങള്‍ കാത്തിരുന്ന ദിനം വന്നെത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിലെ 80 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയപരമായും, വിഭജന രാഷ്ട്രീയത്തിലൂടെയും ജനങ്ങളെ ഭിന്നിക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ ഒരു അവസരം ജനങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുകയാണ്. ജമ്മുകാശ്മീരിനെ ഉയരങ്ങളിലെത്തിക്കുന്ന ഇന്ത്യാസഖ്യത്തിലെ മല്‍സരാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

പോളിങ് ദിനമായ ഇന്ന് എല്ലാവരും ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നും ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.