രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പറയുന്ന സിപിഎം, പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ തോളിലേറ്റി നടക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. രാഹുലിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. നിയമപരമായി മുന്നോട്ടു പോകുമെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനാണ് ഇരട്ടത്താപ്പ് നയത്തിന് തുടക്കമിട്ടത്. ഇടത് സര്‍ക്കാരിന്റെ കൊല്ലം എംഎല്‍എയായ എം.മുകേഷിനെതിരെ ലൈഗംഗിക ആരോപണത്തില്‍ കുറ്റപത്രം വരെ സമര്‍പ്പിച്ചപ്പോള്‍, കോടതി പറഞ്ഞാല്‍ നടപടിയെടുക്കാമെന്ന നിലപാട് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി രാഹുലിന്റെ ഒരു പരാതി പോലുമില്ലാത്ത വെറും ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്നു. ഇതേ നയമാണ് ഇപ്പോള്‍ സിപിഎം മുഴുവനായി സ്വീകരിച്ചിരിക്കുന്നത്.