രാജ്യത്തിന്‍റെ വിദേശനയം തകര്‍ന്നു; കേന്ദ്രം നാടകക്കമ്പനിയെപോലെ പ്രവര്‍ത്തിക്കുന്നു- പവന്‍ ഖേര

Jaihind News Bureau
Tuesday, May 27, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകക്കമ്പനിയെപോലെ പ്രവര്‍ത്തിക്കുന്നെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി പവന്‍ ഖേര. പഞ്ച് ഡയലോഗുകള്‍ നിര്‍ത്തി മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഒരു രാജ്യം പോലും പാക് നടപടിയില്‍ അപലപിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശനയം തകര്‍ന്നു. പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ പ്രസ്താവന തരംതാഴ്ന്ന രാഷ്ട്രീയക്കളിയെന്നും പവന്‍ഖേര പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കാതെ രാജ്യം നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യന്‍ വനിതകളുടെ സിന്ദൂരം മായ്ച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. തികച്ചും യുദ്ധസമാന അന്തരീക്ഷത്തില്‍ കടന്നു പോയ ഇരു രാജ്യങ്ങളും ദിവസങ്ങള്‍ക്കു ശേഷം വെടിനിര്‍ത്തല്‍ കരാറിന് ധാരണയാവുകയും അതിര്‍ത്തിയിലും മറ്റും സമാധാനം തിരികെ വരുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസുരക്ഷയിലും വിദേശ നയത്തിലും പരായപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.