‘രാജ്യത്തിന് വേണ്ടത് സമ്പൂർണ്ണ വാക്സിനേഷൻ, ബിജെപിയുടെ നുണകളല്ല’ : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, June 16, 2021

ന്യൂഡൽഹി : ബിജെപിയുടെ നുണകളും പൊള്ളയായ മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂർണ്ണവുമായുള്ള കൊവിഡ് വാക്സിനേഷനാണ് രാജ്യത്തിന് ആവശ്യമെന്ന്  രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്‍റെ നിഷ്‌ക്രിയത്വം കാരണമുണ്ടായ വാക്‌സിൻ ക്ഷാമം പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവൻ കുരുതി കൊടുക്കുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.  കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു.