കോണ്‍ഗ്രസ് അധികാരത്തിനു പുറത്തുപോയതിന്റെ കെടുതികള്‍ രാജ്യം ഒന്നൊന്നായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. വോട്ട് കൊള്ളക്കെതിരെ പോരാടുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ ‘ഫ്രീഡം ലൈറ്റ്’ നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യടന്‍ ഷൗക്കത്ത് എം.എല്‍.എ, ആലിപ്പറ്റ ജമീല,കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അബ്ദുല്‍ മജീദ്,കെ.പി നൗഷാദ് അലി,ഡിസിസി ഭാരവാഹികളായ ഷാജി പച്ചേരി,അഡ്വ ഫാത്തിമ റോഷന, ഉമര്‍ കുരിക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വോട്ട് കൊള്ളക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസിന്റെ ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംസ്ഥാനത്തൊട്ടാകെ നടത്തിയിരുന്നു. വോട്ട് മോഷണം നടന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തലില്‍ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്.