തെരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നതായി രാജ്യത്തിന് ബോധ്യപ്പെട്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ പ്രതിഫലനവും പ്രതികരണവും ബിഹാറില്‍ മാത്രമല്ല രാജ്യത്തുടനീളമുണ്ടാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ടര്‍ അധികാര്‍ യാത്ര മൂന്ന് ദിവസളായി തുടരുകയാണ്. യാത്രയ്ക്ക് ഇന്ന് വിശ്രമ ദിനമാണ്. നാളെ ഷെയ്ഖ്പൂരില്‍ നി്ന്ന് വീണ്ടും യാത്ര പുനരാരംഭിക്കും.
അതംസമയം, ബിഹാറിലെ എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് യുവാക്കളക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. 16 ദിവസങ്ങള്‍, 1300 കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര നടത്തുക. ഇനി 13 ദിനങ്ങള്‍ ബാക്കി നില്‍ക്കെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി കഴിഞ്ഞു. അതിനാല്‍ തന്നെ, വലിയ വിജയമായി യാത്ര മാറി കഴിഞ്ഞുവെന്നാണ് എഐസിസി വിലയിരുത്തല്‍.