നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കാതോർത്ത് രാജ്യം; വോട്ടെണ്ണല്‍ 8 മണി മുതല്‍

Jaihind Webdesk
Sunday, December 3, 2023

 

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിന് രാവിലെ എട്ട് മണിക്ക് തുടക്കമാകും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 9 മണിയോടെ തന്നെ ആദ്യ ഫല സൂചനകള്‍ അറിയാന്‍ കഴിയും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജസ്ഥാനിൽ കോൺഗ്രസ് തുടർ ഭരണം നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് നേതൃത്വം. തെലങ്കാനയിൽ ബിആർഎസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ. എന്തായാലും ഏറെ നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. മിസോറമില്‍ നാളെയാണ് വോട്ടെണ്ണല്‍.