മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരെ നിലപാട് കൂടുതല്‍ കർശനമാക്കി കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി; മദ്യം ഉപയോഗിക്കാന്‍ അനുവദിക്കുന്നു എന്നത് വ്യാജ പ്രചാരണം

Jaihind Webdesk
Monday, February 27, 2023

മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരെ നിലപാട് കൂടുതല്‍ കർശനമാക്കി കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി; മദ്യം ഉപയോഗിക്കാന്‍ അനുവദിക്കുന്നു എന്നത് വ്യാജ പ്രചാരണം

ചരിത്രം കുറിച്ച കോണ്‍ഗ്രസിന്‍റെ റായ്പുർ പ്ലീനറി സമ്മേളനത്തിലെ ഭരണഘടനാഭേദഗതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. ലഹരിക്കെതിരായ നിലപാട് കൂടുതല്‍ കർശനമാക്കുന്നതാണ് റായ്പുർ പ്ലീനറി സമ്മേളനത്തിലെ ഭരണഘടനാ ഭേദഗതി. എന്നാല്‍ ഭേദഗതിയിലൂടെ മദ്യപിക്കാനുള്ള അനുവാദം നല്‍കി എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ഇതിന്‍റെ വാസ്തവം എന്തെന്ന് പരിശോധിക്കാം. ആര്‍ട്ടിക്കിള്‍ 5 സി ഭേദഗതിയിലൂടെ മദ്യം ഉള്‍പ്പെടെയുള്ള എല്ലാ ലഹരിവസ്തുക്കളുടെ ഉപയോഗവും നിയന്ത്രിക്കാനുള്ള നിലപാടാണ് യഥാർത്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ‘സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു’ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. (He/She abstains from from use of psychotropic substances, prohibited drugs and intoxicants).

‘സൈക്കോട്രോപിക് പദാർത്ഥങ്ങള്‍’ (psychotropic drugs) എന്ന ഭേദഗതിയെ ആണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. മദ്യം (alcohol) ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ‘സൈക്കോട്രോപിക്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ചാണ് മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു എന്ന തരത്തിലുള്ള തികച്ചും തെറ്റായ  വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

 

 

വ്യാജപ്രചാരണത്തെക്കുറിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ: