ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല; രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, June 26, 2023

ന്യൂഡല്‍ഹി: കെ സുധാകരനെതിരായ കേസില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  “The Congress party doesn’t fear the politics of intimidation and vendetta.” എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും കൈകള്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം സഹിതമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
അതേസമയം കേരളത്തില്‍ നേതൃത്വ മാറ്റമില്ലെന്നും സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കേരളത്തിന്‍റെ ചുമതലയിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.