കോട്ടയം ചങ്ങനാശ്ശേരി കവിയൂര്‍ റോഡിന്റെ അവസ്ഥ കാലങ്ങളായി ശോചനീയമാണ്. ഈ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 16, 17 വാര്‍ഡുകളുടെ നേതൃത്വത്തില്‍ ഫാത്തിമാപുരത്ത് പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് നിര്‍വ്വാഹക സമിതി അംഗം ആന്റണി കുന്നും പുറം ധര്‍ണ ഉദ്ഘാടനം ചെയ്തു. പി സുരേഷ്, കുഞ്ഞുമോന്‍ പുളിമൂട്ടില്‍, ജെമിനി, സിയാദ്, ജോബോയ് എന്നിവര്‍ ധര്‍ണയില്‍ പ്രസംഗിച്ചു.