മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, October 2, 2019

മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നമ്മുടെ രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ച ഐശര്യത്തിന്‍റെ പ്രതീകമാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയ പരിസരത്ത് നിന്നും ആരംഭിച്ച എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി സ്മൃതി യാത്രയിലുടനീളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അണിചേർന്നു. എറണാകുളം ഗാന്ധി സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രതിപക്ഷ നേതാവും നേതാക്കളും പുഷ്പർച്ചന നടത്തി. ശേഷം പ്രയാണം തുടർന്ന യാത്ര രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി, ആർ.എസ്.പി.നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി, ഹൈബി ഈഡൻ, കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റും എറണാകുളം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ടി ജെ വിനോദ്, മുൻ എംപി കെ വി തോമസ്, മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക്ക് പ്രസന്‍റേഷൻ, എംഎൽഎമാരായ പിടി തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ സമാപന പൊതുസമ്മേളനത്തിൽ സംസാരിച്ചു.