കോട്ട് ഇട്ട ഭരണാധികാരിയും മുണ്ട് ഉടുത്ത ഭരണാധികാരിയും ജനങ്ങളെ ഒരുപോലെ ദ്രോഹിക്കുന്നു; രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ “വിറക്” പ്രതിഷേധ മാർച്ച്

Jaihind Webdesk
Wednesday, March 1, 2023

തിരുവനന്തപുരം: കേന്ദ്രത്തിലെ കോട്ട് ഇട്ട ഭരണാധികാരിയും കേരളത്തിലെ മുണ്ട് ഉടുത്ത ഭരണാധികാരിയും ജനങ്ങളെ ഒരുപോലെ ദ്രോഹിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. അന്യായമായ പാചക വാതക വില വർദ്ധവിനെതിരെ യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് വിറകുമായി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നദ്ദേഹം. അദാനിയുടെ നഷ്ടം തീർക്കാൻ ജനങ്ങളെ കൊള്ളയടിക്കുന്ന മോദി ഭരണകൂടം പാചക വാതക വില പിന്നെയും കുത്തനെ കൂട്ടിയിരിക്കുന്നതെന്ന്  ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

സിലിണ്ടർ താങ്ങാനുള്ള കരുത്ത് നമ്മടെ ഖജനാവിനില്ലാത്തതിനാല്‍ അടുപ്പ് കത്തിക്കാൻ മോദിയുടെ പ്രതിനിധി ഗവർണ്ണർക്ക് സമരത്തിന്റെ ഭാഗമായി വിറക് എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.   56″ നെഞ്ചളവ് ഇല്ലാതിരുന്ന Dr.മൻമോഹൻ സിംഗ്‌ 410 രൂപക്ക് നമ്മുക്ക് നൽകിയിരുന്ന സിലിണ്ടറിന് ഇപ്പോൾ 1112 രൂപ മിനിമം കൊടുക്കണമെന്നും രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് ശേഷം വിറക് കൊള്ളികൾ രാജ്ഭവനു സമർപ്പിച്ചാണ് പ്രവർത്തകർ മടങ്ങിയത്.