‘കേന്ദ്ര ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ജയിലിലാകും’: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, June 8, 2022

 

കോഴിക്കോട് : മുഖ്യമന്ത്രിക്ക്‌ എതിരെയുള്ള സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ വിട്ടാൽ മുഖ്യമന്ത്രി ജയിലിലാകും. മുമ്പ് അവർക്ക് സ്വതന്ത്രമായി അന്വേഷിക്കാൻ സാധിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തതയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുമ്പ് അന്വേഷണം വഴിമുട്ടിയത് ബിജെപി-സിപിഎം അന്തർധാര കാരണമാണെന്നും മുഖ്യമന്ത്രിയുടെ ഗൂഢാലോചനാ വാദം രാഷ്ട്രീയ അശ്ലീലമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിൽ പറഞ്ഞു.