ഷവര്‍മക്ക് ഒപ്പം നല്‍കിയ മുളകിന് നീളം കുറവ്; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം

 

മലപ്പുറം: ഷവര്‍മക്ക് ഒപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. മലപ്പുറം പുത്തനത്താണിയിൽ ആണ് സംഭവം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് മർദനം. വയനാട് സ്വദേശി കരീമിന്‍റേതാണ് ഹോട്ടല്‍. കരീമിനും അദ്ദേഹത്തിന്‍റെ മക്കളായ മുഹമ്മദ് ഷബില്‍ (26) അജ്മൽ (22) എന്നിവർക്കും പരുക്കേറ്റു. ഇരുമ്പ് വടി ഉപയോഗിച്ചാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. സത്താര്‍, മുജീബ്, ജനാര്‍ദ്ദനന്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Comments (0)
Add Comment