മുഖ്യമന്ത്രിയെ ഒറ്റയ്ക്ക് കണ്ടിരുന്നു; പച്ചക്കള്ളം നിയമസഭയില്‍ വിളിച്ചു പറയാന്‍ നാണമില്ലേ?;ആഞ്ഞടിച്ച് സ്വപ്ന സുരേഷ്

Jaihind Webdesk
Wednesday, March 1, 2023

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കള്ളം പറയുകയാണെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. ക്ലിഫ് ഹൌസില്‍ ഒറ്റയ്ക്ക് ഞാന്‍ കണ്ടിരുന്നു എന്നും പച്ചക്കള്ളം നിയമസഭയില്‍ വിളിച്ചു പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും സ്വപ്ന സുരേഷ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയെയും കുടുബത്തെയും പല തവണ കണ്ടു. ക്ലിഫ് ഹൌസില്‍ പോയ തീയതികള്‍ തനിക്ക് അറിയാം. മുഖ്യമന്ത്രി ക്ലിഫ് ഹൌസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടൂ..എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കു..പച്ചക്കള്ളം പറയാതെ മാളത്തില്‍ ഒളിച്ചിരിക്കാതെ പുറത്തു വരൂ.. എന്നും സ്വപ്ന സുരേഷ്  മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.  മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.