ഗുഡ്‌വിൻ സ്വർണ തട്ടിപ്പിൽ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് മറുപടി പറയാതെ ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

ഗുഡ്‌വിൻ സ്വർണ തട്ടിപ്പിൽ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറി. തട്ടിപ്പ്‌ന് ഇരയായവർ മുഖ്യന്ത്രിക്ക് നൽകിയ പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടില്ല. അതേസമയം, തട്ടിപ്പ് പുറത്ത് വിട്ട മാധ്യമ വാർത്ത ശ്രദ്ധയിൽപെട്ടതായി മുഖ്യമന്ത്രി സമ്മതിച്ചു.

500 കോടിയിലധികം തട്ടിപ്പ് നടത്തിയ ഗുഡ്‌വിൻ എന്ന സ്വർണക്കട ഗ്രൂപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ല. നിരധി മലയാളികളാണ് ഈ തട്ടിപ്പിന് ഇരയായത്. മഹാരാഷ്ടയിൽ കോടികൾ തട്ടിച്ച ഗുഡ്‌വിൻ മുതലാളിമാർ കഴിഞ്ഞ വർഷം ജയിൽ ആയിട്ടും മുഖ്യമന്ത്രി ഇതുവരെ അറിഞ്ഞ ഭാവമില്ല. കഴിഞ്ഞ ദിവസമാണ് തട്ടിപ്പിന്‍റെയും അതിന് ബന്ധമുളളവരേയും പറ്റി ജയ്ഹിന്ദ് ടിവി വാർത്ത പുറത്ത് വിട്ടത്.

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‌വിൻ ഗ്രൂപ്പിനെതിരായ പരാതി. ഇവരുടെ കാര്യമായ സ്വത്തുകൾ സംസ്ഥാനത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല. അതേസമയം സിപിഎമ്മിനെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നു എന്ന വാർത്തയാണ് തെളിവ് സഹിതം ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടത്.

എന്നാൽ ഈ ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറി. തട്ടിപ്പിന് ഇരയായവർ മുഖ്യന്ത്രിക്ക് നൽകിയ പരാതിയും ഇതുവരെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടില്ല. അതേസമയം തട്ടിപ്പ് പുറത്ത് വിട്ട ജയ്ഹിന്ദ് വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടു

പലരും നിരവധി സ്വപ്‌നം കണ്ടാണ് ഗുഡ്‌വിൻ ഗ്രൂപ്പിൽ നിക്ഷേപിച്ചത്. എന്നാൽ ഒറ്റ രാത്രികൊണ്ട് സ്ഥാപനങ്ങൾ പൂട്ടി മുങ്ങുകയായിരുന്നു. എന്നാൽ ഇത് ആസ്രൂത്രിതമെന്നാണ് ആരോപണം. ജുവലറികൾ മാറ്റിയത് സ്വർണം മാറ്റിയതിന് ശേഷമാണെന്ന് നിക്ഷേപകർ ആരോപിക്കുന്നു. അതേസയം പ്രതികളുടെ സ്വന്തം പേരിൽ സ്വത്തുവകകൾ ഇല്ലാത്തതിൽ ദുരൂഹത ഏറുകയാണ്. ഇതിന് പിന്നിൽ മറ്റ് ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.

https://youtu.be/LHl-VDLhcKs

Comments (0)
Add Comment