കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

Friday, October 25, 2024

ഡല്‍ഹി :എംല്‍എമാരെ കൂറുമാറ്റാനുള്ള ശ്രമത്തില്‍ കേരളം വാര്‍ത്ത വായിച്ചത് ഞെട്ടലോടെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സംഘം രമേശ് ചെന്നിത്തല .ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതല്ല നാടകം കളിക്കുകയാണെങ്കില്‍ അത് പറയണമെന്നും ബിജെപിക്ക് എതിരെയുള്ള പോരാട്ടം ആണെങ്കില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ ആദ്യം പുറത്താക്കണമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .

അതെസമയം പാലക്കാട് സിപിഎം തര്‍ക്കത്തില്‍ സിപിഎംന്റെ ഗതികേട് ആണ് സ്ഥാനാര്‍ത്ഥിയെ വാടകയ്ക്ക് എടുത്തത് എന്ന് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഹുല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ നിലപാട് വ്യക്തമാക്കിയതോടെ ആ വിഷയം അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.