മുഖ്യമന്ത്രിയ്ക്ക് ഡല്‍ഹിയില്‍ തണുപ്പ്, പക്ഷേ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ വലിയ ചൂടാണ്; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, December 27, 2022

കോട്ടയം: മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ്  നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ തണുപ്പാണെന്ന് പറയുമ്പോൾ അദ്ദേഹത്തിൻറെ പാർട്ടിയിൽ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല. കണ്ണൂർ റിസോർട്ടുമായി ബന്ധപ്പെട്ട അഴിമതി ഇ പി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്നതാണെന്നും. ഈ വിഷയം സിപിഎമ്മിന്‍റെ ആഭ്യന്തര വിഷയമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് ഈ അഴിമതി. ഇപ്പോൾ നടക്കുന്നത് ജയരാജൻമാർ തമ്മിലുള്ള തർക്കമായിട്ടും കാണാൻ സാധിക്കില്ലെന്ന് ചെന്നിത്തല . ഇടതുമുന്നണിയുടെ ഭരണകാലത്ത് നടന്ന കൊള്ളയുടെയും അഴിമതിയെയും പറ്റിയുള്ള ശക്തവും, സമഗ്രവുമായ അന്വേഷണമാണ് വേണ്ടതെന്നും. അതേസമയം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.