നവ കേരളത്തിന്റെ നഷ്ടങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായയിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുന്നില്‍ അഭിനയം മാത്രമാണെന്നും ഇതുപോലെ ജനങ്ങളോട് വഞ്ചന കാട്ടിയ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 9 വര്‍ഷം കൊണ്ട് രണ്ട് ലക്ഷം സഖാക്കളെ പിന്‍ വാതിലിലൂടെ സര്‍ക്കാര്‍ നിയമിച്ചു. ആരോടും പ്രതിബദ്ധതയില്ലാതെ പാര്‍ട്ടിക്കാര്‍ക്കും കുടുംബത്തിനും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ജീവനക്കാരെ വഞ്ചിച്ച ജനവിരുദ്ധ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സ്റ്റാലിനെക്കാള്‍ വലിയ ഏകാധിപതിയാണെന്ന് പിണറായി ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.