ഷാര്‍ജ : ആഗോള അടിസ്ഥാനത്തില്‍ വ്യാപാര മേഖലയെ ബാധിച്ച സാമ്പത്തിക വെല്ലുവിളി നേരിടാന്‍, ഷാര്‍ജയിലെ ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് മികച്ച പ്രാത്സാഹനം നല്‍കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് വ്യക്തമാക്കി. ഇതിനായി സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിരവധി പദ്ധതികള്‍ ആലോചിച്ച് വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജയിലെ സ്വകാര്യ മേഖലയിലെ , ചെറുകിട- ഇടത്തരം കമ്പനികള്‍ക്ക് , മികച്ച സംരക്ഷണവും പ്രോത്സാഹനവും നല്കുന്ന നയമാണ്, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് നടപ്പാക്കി വരുന്നത്. അതിനാല്‍ തന്നെ, വ്യാപാര മേഖലയില്‍ ആഗോള അടിസ്ഥാനത്തില്‍ ബാധിച്ച സാമ്പത്തിക വെല്ലുവിളി നേരിടാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന്, ഷാര്‍ജ ചേംബര്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ ജമാല്‍ സഈദ് ബസഞ്ചാല് പറഞ്ഞു. ഷാര്‍ജയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം. അനുയോജ്യമായ ഫീസ് നിരക്ക് ഉള്‍പ്പടെയുള്ള , സേവന നടപടികളാണ് ഷാര്‍ജ ഈടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തു വര്‍ഷമായി, ഷാര്‍ജ ചേംബര്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കി വരുകയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ആകര്‍ഷമായ നയമാണ് എന്നും ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.