പ്രവാസികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാർ വിമുഖത കാട്ടുന്നു; കെ.സുധാകരൻ എംപി

Jaihind Webdesk
Monday, January 9, 2023


തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാർ വിമുഖത കാട്ടുന്നതായി കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരൻ എംപി കുറ്റപ്പെടുത്തി. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് കെപിസിസി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.

പ്രവാസി ഭാരത് ദിവസിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കെപിസിസി ആസ്ഥാനത്ത് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ചത്. ഇ.പി ജയരാജൻ്റെ റിസോർട്ടിന് പരിസ്ഥിതി വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കാതെ അനുമതി നൽകിയ സർക്കാർ ആന്തൂരിലെ പ്രവാസിയായ സാജനെ പോലുള്ളവരോട് കടുത്ത വിവേചനമാണ് കാട്ടുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തകെപിസിസി അഡ്മിഷൻ കെ സുധാകരൻ എംപി കുറ്റപ്പെടുത്തി.. അന്യായമായി വിമാന ടിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കുന്നത് നീചമായ നടപടിയാണെന്നും സർക്കാർ പ്രവാസികളെ ദ്രോഹിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു

സ്വർണകടത്ത് നടത്തുന്നതിന് മറയാക്കി ലോകമഹാസഭയെപ്പോലും സംസ്ഥാന സർക്കാർ മാറ്റിയെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷം നടത്തിയ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു
സംസ്ഥാനത്തിന്‍റെ  വിവിധ ജില്ല കളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു