ന്യൂഡല്‍ഹി: പ്രണയ ദിനം ” കൌ ഹഗ് ഡേ” ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി. 2023 ഫെബ്രുവരി 14ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് നൽകിയ അപ്പീൽ പിൻവലിച്ചതായി ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, ബോർഡ് സെക്രട്ടറി എസ് കെ ദത്ത പറഞ്ഞു
ഫെബ്രുവരി 14 ലോകമെമ്പാടും വാലന്‍റൈൻസ് ദിനമായി ആചരിക്കുമ്പോള്‍ കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രണയ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. ഇതുമൂലം “വൈകാരിക സമൃദ്ധി” നൽകുകയും “വ്യക്തിപരവും കൂട്ടായ സന്തോഷവും” വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് മൃഗസംരക്ഷണ ബോഡിന്‍റെ ഭാഷ്യം.
എന്നാല്‍ പരക്കെ വന്ന പ്രതിഷേധത്തിനും സോഷ്യൽ മീഡിയ മീമുകളുടെ പ്രവാഹത്തിനിടയിലാണ് ആഹ്വാനം പിൻവലിച്ചത്.