ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷകർ. സംയുക്ത കിസാൻ മോർച്ച ഇന്ന് ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഏപ്രിൽ 12 മുതൽ 17 വരെ താങ്ങുവില വാരമായി ആചരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
സംയുക്ത കിസാന്‍ മോർച്ച എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക , ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കുക, താങ്ങുവില ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.