പത്താം ക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ പോലീസ് കസ്റ്റഡില്‍ വിട്ടു

Jaihind Webdesk
Monday, September 18, 2023

തിരുവനന്തപുരം:  പൂവച്ചലില്‍ പത്താം ക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ രഞ്ജനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ മാസം 30-നായിരുന്നു പത്താം ക്ലാസുകാരനെ പ്രിയ രഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്ന് പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സ്ഥലത്തെത്തി തെളിവെടുത്തു നടത്തിയിരുന്നു. കൊലപ്പെടുത്തിയത് മനപ്പൂർവ്വമല്ലെന്നും ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഇത് മുകവലക്കിട്ടില്ല. പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടിച്ചശേഷം പ്രിയ രഞ്ജൻ റിമാൻഡിൽ ആയിരുന്നു. പ്രതി പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സ്ഥലത്തും പ്രതി ഒളിവിലിരുന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണം തുടങ്ങിയ പോലീസിന്റെ ആവശ്യപ്രകാരമാണ് കാട്ടാക്കട കോടതി ആറ് ദിവസം പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം മുപ്പതിനായിരുന്നു പത്താം ക്ലാസുകാരനെ പ്രിയ രഞ്ജൻ കാറിടിച്ചു കൊലപ്പെടുത്തിയത്. വാഹനമപകടം എന്നായിരുന്നു ആദ്യം കരുതിയെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം ആണെന്ന് വ്യക്തമായത്.