വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു

Jaihind Webdesk
Monday, June 3, 2024

 

വയനാട്: ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. തവിഞ്ഞാൽ കഴുക്കോട്ടൂരിലാണ് അപകടം. യവനാർകുളം ഏറത്ത് ജെസിലിന്‍റെ സാൻട്രോ കാർ ആണ് കത്തിയത്. വൈകുന്നേരം 6:15 ഓടെയാണ് സംഭവം. യവനാർകുളത്തുനിന്നും മാനന്തവാടിയിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വാഹനം നിർത്തിച്ചത്. കാർ പൂർണമായി കത്തി നശിച്ചു.