ഏറ്റവും തിരക്കേറയ വിനോദസഞ്ചാര കേന്ദ്രം; ഇന്നിപ്പോള്‍ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് നാട്

Jaihind News Bureau
Wednesday, April 23, 2025

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാം ഗ്രാമം. തുടര്‍ച്ചയായ പരിശ്രമത്തിലൂടെയാണ് അവിടുത്തെ ജനത ടൂറിസം വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇപ്പോഴുണ്ടായ ഭീകരാക്രമണം പഹല്‍ഗാമിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ജമ്മു കശ്മീരിലെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പ്രദേശമാണ് പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രം. മലയാളികളടക്കമുള്ളവര്‍ പതിവായി എത്തുന്ന വിനോദ സഞ്ചാര കേന്ദം. വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍ അവരുടെ പ്രയത്‌നത്തിലൂടേയും പരിശ്രമത്തിലൂടേയുമാണ് ഇവിടുത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിച്ചടുത്തത്.
സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പഹല്‍ഗാം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അതിമനോഹരമായ സ്ഥലം.

‘ഇടയന്മാരുടെ താഴ്വര’ എന്നറിയപ്പെടുന്ന പഹല്‍ഗാം, ശാന്തതയും പ്രകൃതിഭംഗിയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെയാണ് അശാന്തി പടര്‍ത്തി ഇന്നലെ വൈകിട്ടോടെ ഈ പ്രദേശത്ത് നടന്ന ഭീകരാക്രമണം ഉണ്ടായത്. മലയാളികളടക്കം കൊല്ലപ്പെട്ടിരുന്നു.

കുതിരസവാരിയാണ് ആളുകള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. കശ്മീരിലെ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം എന്നീ സ്ഥലങ്ങളിലേക്ക് വര്‍ഷംതോറും നിരവധി സഞ്ചാരികളെത്താറുണ്ട്.എന്തായാലും ആക്രമണത്തിന് പിന്നാലെ ടൂറിസം പാടെ സ്തംഭിച്ചിരിക്കകുകയാണ്. യാത്രക്കാര്‍ ഹോട്ടല്‍ ബുക്കിംഗുകള്‍ റദ്ദാക്കുകയും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിലെ അവധിക്കാല പദ്ധതികള്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇത് അവിടുത്തെ ജനയ്ക്കും തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.