സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി

Jaihind News Bureau
Thursday, May 14, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. എന്നാല്‍ നിരക്ക് വർധന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. പൊതുഗതാഗതം സംബന്ധിച്ച് കേന്ദ്രം  പ്രഖ്യാപിക്കുന്ന ഇളവുകള്‍ കൂടി പരിഗണിച്ചാകും സർവീസുകള്‍ തീരുമാനിക്കുക.

പൊതുഗതാഗതം സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. മോട്ടോർ വാഹന മേഖല വലിയ പ്രതിസന്ധിയിലാണ്. സർവീസ് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടേ നിരക്ക് വർധനവില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും  മന്ത്രി പറഞ്ഞു.