ദി ബ്രിഡ്ജ് ​ ഉച്ചകോടി അബുദാബിയില്‍;  പ്രിയങ്ക ചോപ്ര മുഖ്യാതിഥി

Jaihind News Bureau
Thursday, December 4, 2025

അബുദാബി ​: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന ദി ബ്രിഡ്ജ് ഉച്ചകോടിയ്ക്ക് അബുദാബി വേദിയാകുന്നു. ഡിസംബര്‍ എട്ട് മുതല്‍ പത്തു വരെയായി, അബുദാബി അഡ്നോക് എക്സിബിഷന്‍ സെന്ററിലാണ് സമ്മേളനം. 18-ാം വയസ്സില്‍ മിസ്സ് വേള്‍ഡ് നേടിയ ഇന്ത്യയുടെ പ്രിയങ്ക ചോപ്ര , ബ്രിഡ്ജ് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തും.

45 രാജ്യങ്ങളില്‍ നിന്നുള്ള 60,000-ത്തിലധികം പങ്കാളികളും 400 പ്രഭാഷകരും 300 പ്രദര്‍ശകരും ഉച്ചകോടിയില്‍ സംബന്ധിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പരസ്പര വിശ്വാസം, ഐഡന്റിറ്റി, ഉടമസ്ഥാവകാശം, പ്രതിരോധശേഷി, എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ലോകത്തിലെ മുന്‍നിര എഐ ആര്‍ക്കിടെക്റ്റുകള്‍, ജിയോപൊളിറ്റിക്കല്‍ പവര്‍ ബ്രോക്കര്‍മാര്‍, സിനിമാറ്റിക് ഇന്നൊവേറ്റര്‍മാര്‍, ഡിജിറ്റല്‍ അവകാശ സംരക്ഷകര്‍, ,ജീവകാരുണ്യ പ്രവര്‍ത്തകര്‍, രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍, എന്നിവരും സംബന്ധിക്കും.

REPORT : ELVIS CHUMMAR, JAIHIND TV, DUBAI