കടലുണ്ടി പുഴയിലേക്ക് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Tuesday, July 9, 2024

 

മലപ്പുറം: നൂറാടി പാലത്തിന് മുകളിൽ നിന്നും കടലുണ്ടി പുഴയിലേക്ക് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍റെ മൃതദേഹം ആണ് ഫയർ ഫോഴ്സ് സംഘം തെരച്ചിലിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. ഇന്നലെ രാവിലെ ആണ് പുഴയിൽ ഒരാള്‍ ചാടിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും വൈകുന്നേരം വരെ പുഴയിൽ തെരച്ചിലിൽ നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ പാലത്തിൽ നിന്നും ഏകദേശം 200 മീറ്റർ താഴെ നിന്നും ആണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.