തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി; മരിച്ചത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സലീം

Jaihind Webdesk
Thursday, May 30, 2024

 

കൊല്ലം: മുഖത്തല കണിയാം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. മുഖത്തല സ്വദേശി സലീം ആണ് മരിച്ചത്. 48 വയസ്സായിരുന്നു. പുതുച്ചിറ നവദീപം സ്കൂളിന് സമീപമാണ് മൃതദേഹം പൊങ്ങിയത്. ചൊവ്വാഴ്ചയാണ് സലീമിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് രക്ഷാപ്രവർത്തനത്തിൽ സലീം സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.