തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ മൃതദേഹമാണ് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിക്കുക. വൈകുന്നേരം നാലു മണിയോടെ മൃതദേഹം എത്തുമെന്നാണ് എംബസി നല്‍കുന്ന വിവരം.
ഏപ്രില്‍ 14 നാണ് സുഡാനിലെ സ്വന്തം ഫ്ലാറ്റില്‍ വെച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന് വെടിയേറ്റത്.സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമില്‍ വെച്ചാണ് സംഭവം. സംഘര്‍ഷം രൂക്ഷമായതോടെ മൂന്ന് ദിവസത്തിനു ശേഷമാണ് മൃതദേഹം ഫ്ലാറ്റിന്‍റെ ബേസ്മെന്‍റില്‍ നിന്നും മാറ്റിയത്.