മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, മൂന്നു പേരെ രക്ഷപ്പെടുത്തി

Jaihind Webdesk
Saturday, August 17, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) ആണ് കാണാതായത്. കാണാതായ ആള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. വള്ളത്തില്‍ നാലു പേരാണ്  ഉണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി.  മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം.

അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരമാലയിൽപെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. രണ്ടുപേരെ മറൈൻ ഇൻഫോഴ്സ്മെന്‍റാണ് രക്ഷപ്പെടുത്തിയത്. ഒരാളെ മറ്റൊരു വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.