കുഴല്‍പ്പണ കേസ് : ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

Jaihind Webdesk
Sunday, May 30, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യും. നാളെ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ സതീശന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂരിൽ മുറിയെടുത്ത് നൽകിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തതിന്‍റെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.