നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ കൈവരിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Sunday, June 23, 2024

 

മലപ്പുറം: വെളിയംകോട്ട് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമ്മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വെളിയംകോട്സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് വെച്ച് രാത്രിയാണ് അപകടമുണ്ടായത്.