രാജ്യത്തിന്‍റെ ഭരണം ഒരു ചെറിയ സംഘത്തിന്‍റെ കൈകളില്‍ലെന്നും വര്‍ഗീയ വിഭജനങ്ങളാണ് ഭരണാധികാരികള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. 64 വര്‍ഷങ്ങള്‍ക്കു ശേഷം എഐസിസി സമ്മേളനം അഹമ്മദാബാദില്‍ തുടങ്ങിയിരിക്കുകയാണ്. രണ്ട് ദിവസമാണ് സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങള്‍ മീറ്റിങ്ങില്‍ എടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടിയെ ശക്തീകരിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ എഐസിസി സമ്മേളനത്തില്‍ കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഗുജറാത്തില്‍ അടക്കം വലിയ നേട്ടം കൈവരിക്കുവാന്‍ പാര്‍ട്ടി സജ്ജമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ അടിമുടി നവീകരിക്കുക എന്ന് ലക്ഷ്യത്തോടെയാണ് എഐസിസി യോഗത്തിന് ഇന്ന് തുടക്കമാകുന്നതെന്ന് സജീവ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണിതെന്നും സജീവ് ജോസഫ് എം.എല്‍.എ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.