‘അക്രമികള്‍ എത്തിയത് ഗൂഢോദ്ദേശത്തോടെ’; വിഴിഞ്ഞം സമരത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Thursday, December 1, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിൻറെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. ആക്രമണത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

“പോലീസിന് നേരെ ആക്രമണം നടന്നു. പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഢോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം.” –  മുഖ്യമന്ത്രി പറഞ്ഞു.

തൃശൂർ പോലീസ് അക്കാദമിയിൽ വനിതാ കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.