കൊല്ലം: കരുനാഗപ്പള്ളിയിൽ കഴിഞ്ഞദിവസം കൊട്ടിക്കലാശത്തിനിടയിൽ സി.ആർ. മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർക്ക് നേരെ ഇടതുമുന്നണി നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷിന് നേരെയുള്ള ആക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സി.ആർ. മഹേഷിനെ കെ.സി. വേണുഗോപാല്‍ ആശുപത്രിയില്‍ സന്ദർശിച്ചു. കല്ലേറില്‍ സി.ആർ. മഹേഷിന് തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്തും കൊട്ടിക്കലാശത്തിനിടയിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ എൽഡിഎഫ് അതിക്രമം അഴിച്ചുവിട്ടിരുന്നു.